ചടയമംഗലം
മുല്ലക്കരയോ ഷാഹിദയോ ?
ചടയമംഗലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ വിജയിക്കുവനായി സകല അടവുകളും പയറ്റുന്നു.നിക്ഷ്പക്ഷമതികളായ വോട്ടര്‍മാര്‍ക്ക് അവസാനവട്ട തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്.കണക്കുള്ള രാഷ്ട്രീയ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴും. കണക്കു ചോദിക്കാന്‍ ആളില്ലാത്ത രാഷ്ട്രീയ വോട്ടുകള്‍ മറിയും.വിജയത്തിനു വേണ്ട അടിസ്ഥാന ഘടകം സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയാണ്.അഞ്ചു വര്ഷം എം. എല്‍ എ ആയിരുന്നാല്‍ മണ്ഡലത്തില്‍ സമൂലമായ മാറ്റങ്ങളൊന്നും വരുത്താന്‍ ഒരാള്‍ക്കും കഴിയുകയില്ല.ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ട കുറച്ചു കാര്യങ്ങളെങ്കിലും തുടങ്ങിവയ്ക്കാന്‍ കഴിയും.ജനങ്ങള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ എം.എല്‍.എ ഓടിച്ചെന്നൊരു സങ്കടം പറയാന്‍ പാകത്തില്‍ അടുത്ത് കിട്ടുന്ന ഒരാളായിരിക്കണം എന്നതാണ്.സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എപ്പോഴും സാധാരണ ജനങ്ങള്‍ എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചാണ്.കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമാണെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു.എന്നാല്‍ എല്‍. ഡി.എഫ് വിരുദ്ധ തരംഗങ്ങളൊന്നും കാണുന്നുമില്ല.ഇനി നാം ചിന്തിക്കേണ്ടത് ചടയമംഗലത്തെ ഭൂരിപക്ഷം ജനങ്ങള്‍ എങ്ങോട്ട് തിരിയും എന്നതാണ്.
സാധാരണക്കാരനില്‍ സാധാരണക്കാരനായി കടന്നുചെല്ലുന്ന എം.എല്‍.എ യെ കാണുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടം തോന്നാത്തത്.മന്ത്രിയായി സംസ്ഥാനം ഭരിക്കുമ്പോഴും ഒരു കാര്യക്കാരനെപ്പോലെ മണ്ഡലത്തിലുടനീളം സജീവ സാന്നിധ്യമായിരുന്ന ഒരു മനുഷ്യനെ ആരെങ്കിലും മറക്കുമോ?.ചടയമംഗലത്തുകാര്‍ക്ക് എപ്പോഴും കിട്ടുന്ന ഒരാളെന്ന നിലയില്‍ സാധാരണക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് മുല്ലക്കര രത്നാകരന്‍.മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും നിഷ്ഠയോടെ നോക്കിനടത്തുന്നതില്‍ അദ്ദേഹത്തിനു നൂറു മാര്‍ക്കും കിട്ടും.മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന മുല്ലക്കര വര്‍ഷങ്ങളായി ചടയമംഗലത്തെ സജീവ സാന്നിധ്യമാണ്.മുക്കിലും മൂലയിലും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമാണ് കാണാന്‍ കഴിയുന്നത്.മുല്ലക്കരയുടെ എതിര്നിരയിലെ പ്രമുഖ സ്ഥാനാര്‍ഥി ഷാഹിദാ കമാല്‍ ചടയമംഗലം മണ്ഡലത്തിലെ ചുണ്ടയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും വര്‍ഷങ്ങളായി കൊല്ലത്ത് കരിക്കോട്ടാണ് താമസിക്കുന്നത്.മണ്ഡലത്തില്‍ താരതമ്യേന പുതുമുഖമായ ഷാഹിദ അഞ്ചല്‍ കോളേജിലെ സഹപാഠികളുടെ പിന്തുണയാണ് ഏറെ പ്രതീക്ഷിക്കുന്നത്.മണ്ഡലത്തില്‍ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നേതാക്കളെ പാര്‍ട്ടി ഒഴിവാക്കിയതിന്‍റെ ക്ഷീണവും ഷാഹിദ സഹിക്കണം.നമുക്ക് കാത്തിരുന്നു കാണാം.
No comments:
Post a Comment